" തൗ ജി ഇത്രയും നേരം എന്തായിരിക്കും ബാത്റൂമിൽ ചെയ്യുന്നത്?അത് ഓർത്ത് ഞാൻ എപ്പോഴും ആശ്ചര്യപ്പെടുമായിരുന്നു, ഓരോ 2 മണിക്കൂർ കൂടുമ്പോഴും 15 മിനിറ്റ് എങ്കിലും അദ്ദേഹം അവിടെ പോയി ഇരിക്കുമായിരുന്നു. അകത്തു നിന്ന് യാതൊരു ശബ്ദവും കേൾക്കില്ല,നിശബ്ദത മാത്രം". 64-ാം വയസ്സിൽ അന്തരിച്ച തൗ ജിയുടെവിചിത്രമായ ശീലങ്ങളെ കുറിച്ച്ശർമിള പറയുന്നു.നിർഭാഗ്യമെന്ന് പറയട്ടെ,മൂത്രം പൂർണ്ണമായും പോകാത്ത അവസ്ഥയായിരുന്നു അതെന്ന് ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. അദ്ദേഹം ഞങ്ങളോട് അത് പറയുവാനും ലജ്ജിച്ചിരുന്നു. പിന്നീട് അധികം താമസിയാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.ഞങ്ങൾക്ക് അതേ പറ്റി അറിയാൻ സാധിച്ചിരുന്നെങ്കിൽ,അദ്ദേഹത്തിന്റെ അസുഖത്തിനായി ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ച് നോക്കാമായിരുന്നു", അവർ പറഞ്ഞു നിർത്തി.
മൂത്ര സഞ്ചി പൂർണ്ണമായും ശൂന്യമാക്കാനുള്ള കഴിവില്ലായ്മയെയാണ് യൂറിനറി റിട്ടൻഷൻ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഈയൊരു രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്ക് മൂത്ര സഞ്ചിയിൽ നിന്നും മൂത്രം പൂർണ്ണമായും പുറന്തള്ളുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.മൂത്രം പൂർണ്ണമായും ഒഴിച്ച് കളഞ്ഞാലും അത് മുഴുവനായും പോയതു പോലെ അനുഭവപ്പെടില്ല. അതുകൊണ്ടുതന്നെ ഒന്നിൽ കൂടുതൽ തവണ ബാത്‌റൂമിൽ പോയി വന്നാലും എത്ര കഠിനമായ ശ്രമം നടത്തി നോക്കിയാലും, കുറച്ച് മൂത്രം മൂത്ര സഞ്ചിയിൽ തന്നെ അവശേഷിക്കുന്നു.
പ്രധാനമായും രണ്ട് രീതികളിലാണ് യൂറിനറി റിടെൻഷൻ കാണപ്പെടുന്നത് (2 Types of Urinary Retention)
-
അക്യൂട്ട് യൂറിനറി റിടെൻഷൻ (Acute urinary retention)
– ഈയൊരു യൂറിനറി റിടെൻഷൻ ജീവന് തന്നെ ഭീഷണി ആയേക്കാം. ഇത് ഒരു ചെറിയ സമയത്തേക്ക് മാത്രമായിരിക്കും നീണ്ടു നിൽക്കുന്നത്, എന്നാൽ പെട്ടന്ന് സംഭവിക്കുകയും മൂത്ര സഞ്ചിക്ക് താങ്ങാവുന്ന അളവിൽ ആണെങ്കിൽ പോലും അത് നിങ്ങളെ മൂത്രം ഒഴിച്ചു കളയാൻ പറ്റാത്ത അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു.
-
ക്രോണിക് യൂറിനറി റിടെൻഷൻ (Chronic urinary retention)
– വളരെ കാലം കൊണ്ട് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്.ഇവിടെ നിങ്ങൾക്ക് മൂത്ര സഞ്ചി ശൂന്യമാക്കാൻ സാധിക്കും, എന്നാൽ അത് എല്ലാ സമയത്തും സാധിക്കണമെന്നില്ല.
യൂറിനറി റിടെൻഷൻ ലക്ഷണങ്ങൾ (Urinary retention symptoms)
മൂത്ര സഞ്ചി നിറയുന്ന രീതി,തീവ്രത, അസുഖത്തിന്റെ അടിസ്ഥാന കാരണം എന്നിവയെ അടിസ്ഥാനമാക്കി യൂറിനറി റിടെൻഷന്റെ ലക്ഷണങ്ങൾ വ്യതാസപ്പെടുന്നതാണ്. യൂറിനറി ടെൻഷന്‍റെ ചില പൊതുവായ ലക്ഷണങ്ങൾ ഇവയൊക്കെയാണ്:
- പൂർണ്ണമായും മൂത്രം പോകാത്ത അവസ്ഥ.
- അടിവയറ്റിലെ കടുത്ത വേദന അല്ലെങ്കിൽ അസ്വസ്ഥത
- അടിവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്.
ക്രോണിക് യൂറിനറി റിടെൻഷൻ ഉള്ളവരിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്:
- മൂത്രം ഒഴിച്ച് തുടങ്ങാനുള്ള ബുദ്ധിമുട്ട്.
- മൂത്രം പോകുന്നതിന്‍റെഅളവ് കുറയുകയോ, അല്ലെങ്കിൽ
ക്രമാതീതമായി സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥ. - മൂത്രം ഒഴിക്കല്‍ മുഴുവന്‍ ആകുന്നതിന് മുന്‍പ് മൂത്രം നിന്നു പോകുന്ന അവസ്ഥ.
- ഒരു ദിവസം 8 തവണയിൽ കൂടുതൽ മൂത്രമൊഴിക്കുക.
- മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് നേരിടുക.
- അറിയാതെ മൂത്രം പോകുന്ന അവസ്ഥ.
സ്ത്രീകളിലും പുരുഷന്മാരിലും യൂറിനറി റിടെൻഷൻ വരുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? (What Causes Urinary Retention in Males and Females?)
വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഇല്ലാത്ത അവസ്ഥകളിൽ യൂറിനറി റിട്ടെൻഷനുള്ള ചികിത്സകൾ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.ആദ്യം നമുക്ക് അതിനു പുറകിലെ കാരണങ്ങൾ കണ്ടെത്താം. വ്യത്യസ്ത കാരണങ്ങൾ കൊണ്ട് യൂറിനറി
റിടെൻഷൻ വരാനുള്ള സാധ്യതയുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും യൂറിനറി റിടെൻഷൻ വരാനുള്ള ചില കാരണങ്ങൾ ഇവിടെ നൽകിയിരിക്കുന്നു:
- പ്രയാധിക്യം മൂലം നിങ്ങളുടെ മൂത്രസഞ്ചിയിലെ പേശികളുടെ ശക്തി നഷ്ടപ്പെടുന്നത്
- വൃക്കയിലെ കല്ലുകൾ, ആന്തരിക കോശങ്ങളുടെ വളർച്ച മൂലമുണ്ടാകുന്ന മൂത്രനാളിയിലെ തടസ്സം തുടങ്ങിയ കാരണങ്ങൾ
- പ്രോസ്റ്റാറ്റിറ്റിസ്, ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH), അല്ലെങ്കിൽ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ
- നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില മരുന്നുകൾ
- അപകടങ്ങൾ, ഗർഭം, പ്രസവം മുതലായവയിൽ നിന്നുള്ള ശാരീരിക പെൽവിക് ആഘാതം.
- മൂത്രസഞ്ചി വലിഞ്ഞു നിൽക്കുന്ന അവസ്ഥ
- മരുന്നുകളും,ശസ്ത്രക്രിയയും
- മൂത്രം പുറത്തേക്ക് പോകുന്നതിന് ആവശ്യമായ രീതിയിൽ സങ്കോചിക്കാത്ത മൂത്രസഞ്ചി
- മൂത്രനാളിയിലെ അണുബാധകൾ (UTIs)
യൂറിനറി റിടെൻഷനും അപകട സാധ്യതകളും (Risk factors of Urinary Retention)
യൂറിനറി റിടെൻഷൻ ആർക്കു വേണമെങ്കിലും സംഭവിക്കാം,എന്നാൽ ഏറ്റവും സാധാരണമായ അപകട ഘടകങ്ങൾ ലിംഗഭേദവും പ്രായവുമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം യൂറിനറി റിടെൻഷൻ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്, കൂടാതെ അസുഖം ഉണ്ടാകാനുള്ള സാധ്യത പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു.
യൂറിനറി റിടെൻഷൻ ഉണ്ടാകാനുള്ള മറ്റ് ചില പൊതു അപകട സാധ്യതകളിൽ ഇവ ഉൾപ്പെടുന്നു:
- മൂത്രനാളിയിലെ അണുബാധകൾ (UTIs)
- പ്രസവം, പ്രത്യേകിച്ച് ബുദ്ധിമുട്ടേറിയ പ്രസവം
- അപകടം മൂലം ഉണ്ടാകുന്ന പരിക്ക് അല്ലെങ്കിൽ നിഷ്ക്രിയത്വം കാരണം ദുർബലമായ മൂത്രാശയ പേശികൾ
- പ്രമേഹം, വൃക്ക തകരാർ, എയ്ഡ്സ് തുടങ്ങിയ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്ന മെഡിക്കൽ തകരാറുകളും അവസ്ഥകളും.
ചെറിയ യൂറിനറി റിടെൻഷൻ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം അല്ലെങ്കിൽ തടയാം? (How to Manage or Prevent Mild Urinary Retention)
ഗുരുതരമായ കേസുകളിൽ യൂറിനറി റിടെൻഷന് പലപ്പോഴും വൈദ്യചികിത്സ ആവശ്യമായി വരുമ്പോൾ, നേരിയ കേസുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്.
വാസ്തവത്തിൽ, നിങ്ങളുടെ മൂത്രസഞ്ചിയുടെ പൂർണ്ണമായ നിയന്ത്രണം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു വ്യായാമമുണ്ട്! അത്തരത്തിൽ ഒരു അത്ഭുതകരമായ നേട്ടം കൈവരിക്കാൻ ഏത് വ്യായാമത്തിന് കഴിയുമെന്ന് കണ്ടെത്താൻ അവസാനം വരെ വായന തുടരുക.
യൂറിനറി റിടെൻഷനായുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ (Natural Remedies for Urinary Retention)
യൂറിനറി റിടെൻഷൻ വരുതിയിൽ നിർത്താനുള്ള ചില പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ ചുവടെ ചേർത്തിരിക്കുന്നു:
1.വേദനസംഹാരികൾ (Pain Relievers)
മൂത്രസഞ്ചി നിറഞ്ഞു നിൽക്കുന്നത്,നിങ്ങളുടെ ശരീരത്തിന്റെ കീഴ്പ്പോട്ടുള്ള ഭാഗങ്ങളിൽ അങ്ങേയറ്റം അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കുന്നു.യൂറിനറി റിടെൻഷൻ പലപ്പോഴും ഉണ്ടാകുന്നത് മൂത്രസഞ്ചിയിലെ വീക്കം, അണുബാധ എന്നീ കാരണങ്ങൾ കൊണ്ടാവാം.
തൽക്കാലത്തേക്ക് അതുമൂലം ഉണ്ടാകുന്ന വേദന, മലബന്ധം, അസ്വാസ്ഥ്യം എന്നിവ ഒഴിവാക്കാൻ നിങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണമുള്ള മരുന്നുകൾ കഴിക്കാവുന്നതാണ്
2. പെപ്പർമിന്‍റ്ഓയിൽ (Peppermint oil)
പെപ്പർമിന്‍റ് ഓയിൽ,എസെൻഷ്യൽ ഓയിൽ എന്നിവ ഈയൊരു അസുഖത്തിന് ആശ്വാസം നൽകുന്നതിലും,വേദന ഇല്ലാതാക്കുന്നതിലും പേരുകേട്ടതാണ്. പണ്ട് കാലങ്ങളിലും ഇത്തരത്തിലുള്ള അസുഖങ്ങൾ കൈകാര്യം ചെയ്യാൻ അവ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. അതുപോലെ
മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാക്കിയെടുക്കാനായി, കുറച്ച് തുള്ളി പെപ്പർമിന്റ് ഓയിൽ ടോയ്‌ലറ്റ് വെള്ളത്തിൽ ഒറ്റിക്കാവുന്നതാണ്. അതിൽ നിന്നും ഉണ്ടാകുന്നനീരാവി നിങ്ങളുടെ ജനനേന്ദ്രിയങ്ങൾക്കിടയിലുള്ള നേർത്ത ചർമ്മമായ പെരിനിയവുമായി സമ്പർക്കത്തിൽ വരികയും അത് മൂത്രത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് മൂത്രശങ്ക പ്രശനങ്ങൾ പരിഹരിക്കുന്നതിനായി സഹായിക്കും.
3. ഡാൻഡെലിയോൺ (Dandelion)
ഡാൻഡെലിയോൺ, ഒരു കാട്ടു സസ്യമായ ഈയൊരു ചെടി മൂത്രാശയ വീക്കം ചികിത്സിക്കാൻ ഉപയോഗിക്കുന്നു. സ്ത്രീകൾ ഡാൻഡെലിയോൺ ചായ വാങ്ങി ദിവസത്തിൽ രണ്ടു തവണ വീതം കുടിക്കുകയാണെങ്കിൽ നല്ല രീതിയിൽ ഉള്ള ഫലം കാണാനായി സാധിക്കുന്നതാണ്.
4. ചൊറിയണം (Stinging nettle)
വൈദ്യശാസ്ത്രപരമായി ഉർട്ടിക്ക ഡയോക്ക എന്നറിയപ്പെടുന്ന ചൊറിയണം ചെടി,പ്രോസ്റ്റേറ്റിന്റെ വീക്കം പോലുള്ള ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനായി ഉപയോഗിക്കാവുന്നതാണ്,അത് പോലെ യൂറിനറി റിടെൻഷൻ ചികിത്സക്കും ഉപയോഗപ്പെടുത്തുന്നു.
5. കെഗൽ വ്യായാമങ്ങൾ (Kegel Exercises )
മൂത്രാശയവും,മൂത്ര നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക്ഏറ്റവും മികച്ചതും ഫലപ്രദവുമായ വ്യായാമവും വീട്ടുവൈദ്യവും! നിങ്ങളുടെ മൂത്രാശയത്തിലോ, മലവിസർജ്ജനത്തിന്റെ കാര്യത്തിലോ ഉണ്ടാകുന്ന നിയന്ത്രണം വീണ്ടെടുക്കാൻ കെഗൽ വ്യായാമങ്ങൾ നിങ്ങളെ സഹായിക്കും, പ്രത്യേകിച്ച് പ്രായമാകുമ്പോൾ ഉണ്ടാകുന്ന പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനാൽ ഒരു വ്യക്തി മൂത്രശയ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ. അടുത്തതായി എങ്ങനെയാണ് കെഗൽ വ്യായാമം ചെയ്യേണ്ടത് എന്ന് മനസിലാക്കാം? അതിനായി ഇനി പറയുന്ന കാര്യങ്ങൾ പിന്തുടരുക.- സുഖമായി ഇരിക്കുകയോ കിടക്കുകയോ ചെയ്യുക,ശേഷം നിങ്ങളുടെ മൂത്രത്തിന്റെ ഒഴുക്ക് തടയുന്നതായോ ഗ്യാസ് കടക്കുന്നത് തടയാനോ ശ്രമിക്കുന്നതായി സങ്കൽപ്പിക്കുക.ഇപ്പോൾനിങ്ങൾ ഇത് ചെയ്യാനായി ഉപയോഗിച്ച പേശികൾ നിങ്ങളുടെ പെൽവിക് ഫ്ലോർ പേശികളാണ്.
- പെൽവിക് ഫ്ലോർ പേശികളെ നിങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, നിങ്ങളുടെ പെൽവിക് ഫ്ലോർ പേശികളെ ഞെക്കി ഉയർത്തുക. റിലീസ് ചെയ്യുന്നതിന് മുമ്പ് കുറച്ച് സെക്കൻഡ് (ഏകദേശം 3-5 സെക്കൻഡ്) അമർത്തി പിടിക്കുക.
- വീണ്ടും ഇത് ആവർത്തിക്കാൻ പോകുന്നതിന് മുൻപായി,നിങ്ങളുടെ പെൽവിക് ഫ്ലോർ പേശികളെ കുറച്ച് സെക്കൻഡ് നേരത്തേക്ക് (ഏകദേശം 3-5 സെക്കൻഡ്) വിശ്രമിക്കാൻ അനുവദിക്കുക.
- ഏകദേശം 10 തവണ ഇത്തരത്തിൽ ആവർത്തിച്ച് ചെയ്യുക,ഇത് ഒരു സെറ്റ് ആണ്.ഇത്തരത്തിൽ 10 ആവർത്തനങ്ങളുടെ 3 സെറ്റുകൾ ഒരു ദിവസം ചെയ്യാനായി ശ്രമിക്കുക.
യൂറിനറി റിടെൻഷനുള്ള വീട്ടുവൈദ്യങ്ങൾ (Home remedies to prevent urinary retention)
ചെറിയ രീതിയിലുള്ള യൂറിനറി റിടെൻഷൻ പ്രശ്‌നങ്ങൾ മാത്രമാണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ അത് തടയാനായി, ജീവിതശൈലിയിലും, ഭക്ഷണക്രമത്തിലും ചെറിയ രീതിയിൽ ഉള്ള മാറ്റങ്ങൾ കൊണ്ടു വരുന്നത് പ്രയോജനകരമാണ്:
- മൂത്രനാളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും,ആരോഗ്യം നിലനിർത്താനും സഹായിക്കുന്നതിന് ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കുക.
- മൂത്ര നിയന്ത്രണത്തിന് ഉപയോഗിക്കുന്ന പേശികളെ ശക്തിപ്പെടുത്തുന്നതിനായി പെൽവിക് ഫ്ലോർ വ്യായാമങ്ങൾ പരിശീലിക്കുക.
- കഫീൻ, മദ്യം, മസാലകൾ അല്ലെങ്കിൽ അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ എന്നിവ പോലുള്ള മൂത്രാശയത്തെ പ്രകോപിപ്പിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക.
- ധാരാളംനാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക അത് വഴി മലബന്ധം ഒഴിവാക്കാനായി സാധിക്കും.
- നിങ്ങൾക്ക് ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം മൂത്രമൊഴിക്കുക, കൂടുതൽ നേരം മൂത്രം പിടിച്ചു നിർത്തുന്നത് ഒഴിവാക്കുക.
യൂറിനറി റിടെൻഷൻ ചികിത്സരീതി (Urinary Retention Treatment)
യൂറിനറി റിടെൻഷനുള്ള ശരിയായ ചികിത്സ രോഗനിർണയത്തിന്റെ കാരണത്തെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചേക്കാവുന്ന ചില ചികിത്സകൾ ഇവിടെ ഉൾപ്പെടുത്തുന്നു:
- യുടിഐ കേസുകളിൽ ആൻറിബയോട്ടിക്കുകൾ
- പെൽവിക് ഫ്ലോർ ശക്തിപ്പെടുത്തുന്നതിനുള്ള ഫിസിക്കൽ തെറാപ്പി, പെൽവിക് ഫ്ലോർ വ്യായാമങ്ങൾ
- യൂറിനറി റിടെൻഷന് കാരണമായേക്കാവുന്ന മരുന്നുകളിൽ മാറ്റം വരുത്തുക.
- മൂത്രസഞ്ചി പൂർണ്ണമായും ഒഴിപ്പിക്കനായി ചെയ്യുന്ന കത്തീറ്ററൈസേഷൻ.
- പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മരുന്നുകൾ, ഫിസിക്കൽ തെറാപ്പി, ശസ്ത്രക്രിയകൾ.
- ഭാവിയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മൂത്രനാളിയിൽ സ്റ്റെന്റ് എന്ന് വിളിക്കുന്ന ഇടുങ്ങിയ ട്യൂബ് ഇടുക.
യഥാർത്ഥത്തിൽ യൂറിനറി റിടെൻഷൻ ഇല്ലാതാക്കാനായി , കാരണത്തെ അടിസ്ഥാനമാക്കി ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന കുറച്ച് ചികിത്സകളേക്കാൾ കൂടുതൽ ചികിത്സാരീതികൾ ലഭ്യമാണ്.
എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത്? (When to see a doctor?)
യൂറിനറി റിടെൻഷന്‍റെ ഏതെങ്കിലുംലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറുമായി സംസാരിക്കുക.ഈ ഒരു അവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണ്ണയവും ചികിത്സയും ആരംഭിക്കുന്നത് പൂർണ്ണമായ വീണ്ടെടുക്കലിനുള്ള നിങ്ങളുടെ സാധ്യതകളെ ഗണ്യമായി മെച്ചപ്പെടുത്തും കുറഞ്ഞത്, ആ ഒരു അവസ്ഥ കൂടുതൽ വഷളാകുന്നത് തടയുന്നതിന് സഹായിക്കുന്നതാണ്.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Key Takeaways)
യൂറിനറി റിടെൻഷനായി തിരഞ്ഞെടുക്കുന്ന പ്രകൃതിദത്ത ചികിത്സകൾ വഴി നിങ്ങൾക്ക് ലക്ഷണങ്ങൾ വഷളാകുന്നതായി അനുഭവപ്പെടുകയാണെങ്കിൽ, അവ ചെയ്യുന്നത് ഉടനടി നിർത്തി ഡോക്ടറുടെ സഹായം തേടുക. നിങ്ങൾ മറ്റ് പല രോഗങ്ങളാൽ ബുദ്ധിമുട്ടുകയോ,അതിനായി മരുന്ന് കഴിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ചികിത്സകൾ തിരഞ്ഞെടുക്കാൻഞങ്ങൾ ശുപാർശ ചെയ്യുന്നതല്ല.
വർഷങ്ങളായി ആളുകൾ ഉപയോഗപ്രദമെന്ന് കണ്ടെത്തിയതും എന്നാൽ ശക്തമായ ശാസ്ത്രീയ പിന്തുണയില്ലാത്തതുമായ പ്രതിവിധികളാണ് ഇവിടെ നൽകിയിട്ടുള്ളത്.അതിനാൽ, ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.
പതിവുചോദ്യങ്ങൾ: (FAQs)
യൂറിനറി റിടെൻഷൻ എങ്ങനെ വീട്ടിൽ നിന്ന് തന്നെ പരിഹരിക്കാം? (How can I fix urinary retention at home?)
യൂറിനറി റിടെൻഷൻ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്, അതിന്റെ അടിസ്ഥാന കാരണത്തേയും അവസ്ഥയുടെ തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു. ചെറിയ കേസുകളിൽ, നിങ്ങൾക്ക് ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം:
- മൂത്രാശയ നിയന്ത്രണം മെച്ചപ്പെടുത്താൻ കെഗൽ വ്യായാമങ്ങൾ പരിശീലിക്കുക.
- ആരോഗ്യകരമായ മൂത്രാശയ പ്രവർത്തനത്തിന് നല്ലതുപോലെ വെള്ളം കുടിക്കുക.
- മൂത്രാശയത്തെ പ്രകോപിപ്പിക്കുന്നവ കഫീൻ, ആൽക്കഹോൾ,എരിവുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
- നിങ്ങൾക്ക് തോന്നുമ്പോഴെല്ലാം മൂത്രമൊഴിക്കുക.
- മൂത്രമൊഴിച്ച ശേഷം, കുറച്ച് സമയം കൂടി കാത്തിരിക്കുക, തുടർന്ന് മൂത്രസഞ്ചി പൂർണ്ണമായും ശൂന്യമാണെന്ന് ഉറപ്പാക്കാൻ വീണ്ടും ശ്രമിക്കുക.
യൂറിനറി റിടൻഷന് പെട്ടെന്നുള്ള പ്രതിവിധി എന്താണ്? (What is a quick remedy for urine retention?)
ഈ ഒരു അസുഖത്തിന് പെട്ടെന്നുള്ള പ്രതിവിധി ഇല്ലെങ്കിലും, ഒരു ഗ്ലാസ് വെള്ളം കുടിക്കുകയോ,വിശ്രമിക്കുന്ന അവസ്ഥയിൽ ഇരിക്കുകയാ ചെയ്യുന്നത് ചിലപ്പോൾ മൂത്രമൊഴിക്കാൻ സഹായിക്കും.
യൂറിനറി രീടൻഷൻ എങ്ങനെ സുഖപ്പെടുത്താം? (How can urinary retention be cured?)
യൂറിനറി റിടൻഷൻ ചികിത്സ അതിന്‍റെ കാരണത്തെയും, തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു. ലളിതമായ വീട്ടുവൈദ്യങ്ങളും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന മാറ്റങ്ങളും ചെറിയ കേസുകളിൽ അസുഖം സുഖപ്പെടുത്തിയേക്കാം. എന്നാൽ മിതമായതും കഠിനവുമായ കേസുകളിൽ, മരുന്നുകൾ, കത്തീറ്ററൈസേഷൻ അല്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
മൂത്രത്തിന്റെ ഒഴുക്ക് കൂട്ടാനായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങൾ എന്തൊക്കെയാണ്? (What are the home remedies to increase urine flow?)
മൂത്രത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുന്നതിന്, ഈ വീട്ടുവൈദ്യങ്ങൾ ചെയ്യാവുന്നതാണ്:
- ശരീരത്തിൽ ജലാംശം നിലനിർത്തുക: ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ മൂത്ര ഉത്പാദനത്തെയും ഒഴുക്കിനെയും പിന്തുണയ്ക്കുന്നു.
- ഹെർബൽ ടീ: ഡാൻഡെലിയോൺ അല്ലെങ്കിൽ പാർസ്ലി ടീ പോലുള്ള ചില ഹെർബൽ ടീകൾ മൂത്രത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുമെന്ന് പറയപ്പെടുന്നു.
- സിട്രസ് പഴങ്ങൾ: ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
- ഡൈയൂററ്റിക് പഴങ്ങളും പച്ചക്കറികളും: വാഴപ്പഴം, പൈനാപ്പിൾ, മധുരക്കിഴങ്ങ് തുടങ്ങിയ ഡൈയൂററ്റിക്സ് വൃക്കകളെ കൂടുതൽ മൂത്രം ഉത്പാദിപ്പിക്കാൻ സഹായിക്കും.
യൂറിനറി റിടെൻഷന്‍റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? (What are the main causes of urinary retention?)
യൂറിനറി റിടെൻഷന്‍റെ പ്രധാന കാരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- പ്രോസ്റ്റേറ്റ് വലുതാകുന്ന അവസ്ഥ (ബിപിഎച്ച്): ഈ അവസ്ഥ മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.
- പ്രോസ്റ്റേറ്റ് കാൻസർ: പ്രോസ്റ്റേറ്റിലെ മുഴകൾ തടസ്സങ്ങൾക്ക് കാരണമാകും.
- മൂത്രനാളിയിലെ അണുബാധകൾ: അണുബാധകൾ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും,പേശികളുടെ പ്രവർത്തനത്തിനും കാരണമാകും.
- ദുർബലമായതോ മുറിവേറ്റതോ ആയ പെൽവിക് ഫ്ലോർ പേശികൾ: ഈ പേശികൾ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട അവയവങ്ങളെ പിന്തുണയ്ക്കുന്നു.
- ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്: മൾട്ടിപ്പിൾ സ്ക്ലിറോസിസ് അല്ലെങ്കിൽ സുഷുമ്നാ നാഡിക്ക് ഉണ്ടാകുന്ന പരിക്കുകൾ പോലുള്ള അവസ്ഥകൾ മൂത്രാശയത്തിലേക്കുള്ള നാഡി സിഗ്നലുകളെ തടസ്സപ്പെടുത്തും.
- മരുന്നുകൾ: ചില മരുന്നുകൾ മൂത്രാശയ പ്രവർത്തനത്തെ ബാധികാറുണ്ട്.
മൂത്രശങ്ക സ്വാഭാവികമായി ഭേദമാക്കാൻ കഴിയുമോ? (Can urinary retention be cured naturally?)
ചെറിയ കേസുകളിൽ, കെഗൽ വ്യായാമങ്ങൾ, ജലാംശം, ഹെർബൽ സപ്ലിമെന്‍റുകള്‍, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ എന്നിവ അസുഖത്തെ നിയന്ത്രിക്കാൻ സഹായിക്കും. എന്നിരുന്നാലും, കഠിനമായ കേസുകളിൽ മെഡിക്കൽ ഇടപെടൽ ആവശ്യമായി വന്നേക്കാം.
മൂത്രശങ്ക പൂർണ്ണമായും സുഖപ്പെടുത്താനാവുമോ? (Is urinary retention curable?)
യൂറിനറി റിടെൻഷൻ ഇല്ലാതാക്കുന്നത് അതിന്റെ കാരണത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു.ജീവിതശൈലിയിലെ മാറ്റങ്ങളും പ്രകൃതിദത്ത പ്രതിവിധികളും ഉപയോഗിച്ച് ലഘുവായ കേസുകൾ പലപ്പോഴും ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും, കൂടുതൽ ഗുരുതരമായ കേസുകൾക്ക് തുടർച്ചയായ വൈദ്യചികിത്സയോ ഇടപെടലുകളോ ആവശ്യമായി വന്നേക്കാം.
മൂത്രശങ്ക പ്രശ്നങ്ങൾ ഇല്ലാതാക്കാനായിഉപയോഗിക്കാവുന്ന പഴങ്ങൾ ഏതൊക്കെയാണ്? (Which fruit is good for urinary retention?)
ചില പഴങ്ങൾ മൂത്രാശയ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു അവയിൽ ഉൾപ്പെടുന്നവയാണ്:
- വാഴപ്പഴം
- ഉരുളക്കിഴങ്ങ്
- മുട്ട
- ധാന്യങ്ങൾ
- പരിപ്പ്
- പ്രോട്ടീനുകൾ
- തേങ്ങാവെള്ളം
- പിയേഴ്സ്